. |
പ്രകൃതിയുടെ എല്ലാ ഭാവങ്ങളും പകർന്നെടുത്തവളാണ് സ്ത്രീ! പ്രകൃതിയുടെ മാറ്റം പോലെ.
സ്ത്രീയുടെ ആരോഗ്യ പ്രശ്‌നങ്ങളും ഏറി കൊണ്ടിരിക്കുന്നു. അർബുദ രോഗം ഇന്ന്
സാധാരമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സ്തനാർബുദത്തിനെതിരെ ചികിത്സാരംഗത്ത്
കൂടുതൽ ശ്രദ്ധ കൊണ്ടുവരിക എന്നത് നമ്മുടെ സമൂഹത്തിൽ അത്യാവശ്യമാണ്.നേരത്തെ
കണ്ടു പിടിച്ചാൽ, ചികിത്സിച്ചു ഭേദമാക്കുവാൻ പറ്റാവുന്ന ഈ അർബുദം അറിവില്ലായ്മ
കൊണ്ട് സ്ത്രികളെ മരണത്തിന്റെ പടികളിലെത്തിക്കുന്നു. ജീവിത ശൈലികളും ആഹാരരീതികളും
അതിവേഗം മാറികൊണ്ടിരിക്കുമ്പോൾ, സ്തനാർബുദത്തെ കുറിച്ച് അറിയുക, കണ്ടു പിടിക്കുക,
പരിചരിക്കുക എന്നത് ഈ നൂറ്റാണ്ടിന് ആവശ്യമാകുന്നു. കാരണം സ്ത്രി മകളാണ് ,സഹോദരിയാണ്,
സുഹൃത്താണ് ,ഭാര്യയും അമ്മയുമാണ്. അവൾ കുടുംബത്തിന്റെ കേന്ദ്ര ബിന്ദുവാണ്!
പക്ഷേ പലപ്പോഴും സ്ത്രീകൾ സ്തനാർബുദത്തെ കുറിച്ച് പറയാനും അറിയാനും മടിക്കുന്നു.
കേരളത്തിലെ പഞ്ചായത്തുകളിൽ, കുടുംബശ്രീ ,AFPl എന്നിവരുടെ സഹകരണത്തോടെ 'ജ്വാല'
സ്തനാർബുദത്തിനെതിരെ ഒരു വെളിച്ചമായി പരക്കുന്നത്. ഒരു വ്യക്തിയുടെ ചിന്തയിൽ തുടങ്ങി,
ഒരു പാട് വ്യക്തികളുടെ സൗഹൃദങ്ങളിൽ തെളിയുന്ന ഈ ' ജ്വാല' പൊതുജനാരോഗ്യരംഗത്തെ
അധികൃതരോടും ആശാ വർക്കേഴ്സിനുമൊപ്പം ചേർന്ന് സ്തനാർബുദത്തിനെതിരെ ബോധവത്ക്കരണ
സെമിനാറുകളും മറ്റ് സജ്ജികരണങ്ങളും ചെയ്ത് കൊടുക്കുന്നു. ഇതു വഴി വേദനകൾക്കിടയിൽ
സാമ്പത്തികമായി ഞെരുങ്ങുന്ന സാധാര ജനങ്ങൾക്ക് ഒരു സാന്ത്വനമാകുവാനാണ് ജ്വാല ശ്രമിക്കുന്നത്.
അമ്മിഞ്ഞപാലിന്റെ നന്മയറിയുന്ന ഒരു സമൂഹം ആ അമൃതകുംഭങ്ങളുടെ ആരോഗ്യം
സംരക്ഷിക്കുന്നതിലും ശ്രദ്ധാലുക്കളായിരിക്കും ! ആരോഗ്യരംഗത്തെ ഈ 'ജ്വാല' നമുക്കൊരുമിച്ച്
വിജയിപ്പിക്കാം!
-സ്നേഹപൂർവ്വം -
ജ്വാല